photo
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആരോഗ്യസർവകലാശാല മേഖലാ കലോൽസവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: കേരള ആരോഗ്യസർവകലാശാല ദക്ഷിണമേഖലാ കലോത്സവത്തിന് പാരിപ്പള്ളി മെഡിക്കൽകോളേജിൽ തുടക്കമായി. വൈകിട്ട് 5ന് ചേർന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ നൗഷാദ്, ജയലാൽ, തിരക്കഥാകൃത്ത് ഷാജുകുമാർ,നടൻ രാജേഷ്ശർമ്മ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്വാഗതസംഘം ചെയർമാൻ സേതുമാധവൻ അദ്ധ്യക്ഷനായിരുന്നു. മെഡി.കോളേജ് പ്രിൻസിപ്പൽ ഡോ.സാറാവർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ.സാവിത്രികൃഷ്ണൻ,സൂപ്രണ്ട് ഡോ.ഹബീബ് നസീം,ആർ.എം.ഒ ഡോ.ഷിറിൽ അഷ്റഫ്, രഘുനാഥൻ,സുന്ദരേശൻ, ജയപ്രകാശ്, ഗണേശ് തുടങ്ങിയവർ പങ്കെടുത്തു. ജന.കൺവീനർ ആദർശ് എം സജി സ്വാഗതവും യൂണിയൻ ജന.സെക്രട്ടറി ഷെഹൻഷാ പരീത് നന്ദി പറഞ്ഞു.

നാല് ദിവസത്തെ കലോത്സവത്തിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ 45 കോളേജുകളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ 97 ഇനങ്ങളിലായി മാറ്റുരയ്ക്കും.