fe
പണിമുടക്ക് നോട്ടീസ് നൽകുന്നതിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ കൊല്ലത്ത് സിവിൽ സ്റ്റേഷൻ ചുറ്റി നടന്ന പ്രകടനം

കൊല്ലം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെയും സർവീസ് സംഘടനാ ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ ജനുവരി 8ന് നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും ആർ.ഡി.ഒയ്ക്കും തഹസീൽദാർമാക്കും പണിമുടക്ക് നോട്ടീസ് നൽകി.
കൊല്ലത്ത് സിവിൽ സ്റ്റേഷൻ ചുറ്റി നടന്ന പ്രകടനത്തിനും യോഗത്തിനും ശേഷം ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി. യോഗം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ, കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ബി. സതീഷ് ചന്ദ്രൻ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയകുമാർ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ജി.കെ. ഹരികുമാർ, താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ, കെ.ജി.എൻ.എ. ജില്ലാ സെക്രട്ടറി എസ്. സുബീഷ്, എ.കെ.പി.സി.റ്റി.എ. ജില്ലാ സെക്രട്ടറി എൻ. ശശികുമാർ എന്നിവർ സംസാരിച്ചു.

പുനലൂരിൽ യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിൽ കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. ബാബു യോഗം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി. ധന്യ, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. സരസ്വതി അമ്മ, ശാസ്താംകോട്ടയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രതീഷ് കുമാർ എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.