c
അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പടക്കശേഖരം പിടികൂടി

ചവറ : കൊറ്റൻകുളങ്ങര സ്വദേശി സുധീറിന്റെ വീട്ടിൽ അനധികൃതമായി ശേഖരിച്ചിരുന്ന പടക്കശേഖരം പിടികൂടി. ഒരു ലക്ഷത്തോളം രൂപയുള്ള പടക്ക ശേഖരം ചവറ പൊലീസാണ് പിടികൂടിയത്. സി.ഐ നിസാമുദീൻ, എസ്.ഐ സുകേഷ് എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സുധീർ ഒളിവിലാണെന്നും ഇയാൾക്കെതിരെ ലൈസൻസില്ലാതെ പടക്കം സൂക്ഷിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.