കൊല്ലം: കൊല്ലം കൃഷി ഭവന്റെ മികച്ച കർഷക പ്രതിഭയ്ക്കുള്ള പുരസ്കാരം കൊല്ലം നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലം വിജിലൻസ് ഉദ്യോഗസ്ഥൻ എസ്. ജേക്കബിന് സിറ്റി പൊലീസ് കമ്മിഷണർ സമ്മാനിച്ചു.
മുണ്ടയ്ക്കലെ വീടിനോട് ചേർന്നുള്ള അഞ്ച് സെന്റിൽ അൻപത്തിരണ്ടിനം പഴവർഗ മരങ്ങളാണ് ജേക്കബ് നട്ടുവളർത്തി വിളവെടുപ്പാരംഭിച്ചത്. ജോലി തിരക്കിനിടയിൽ വീണുകിട്ടുന്ന സമയത്താണ് കൃഷി.
അവാർഡ് ദാന ചടങ്ങിൽ നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എ. സത്താർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കൃഷി ഓഫീസർ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ചാപ്റ്റർ മോഹനൻ ആശംസ നേർന്നു.