ചവറ: ശങ്കരമംഗലം സർക്കാർ എൽ.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം വർണാഭമായി. കുരുന്നുകൾ സാന്താക്ലോസിന്റെ വേഷപ്പകർച്ചയിൽ എത്തിയത് ഏവരെയും ആകർഷിച്ചു. ക്രിസ്മസ് സന്ദേശങ്ങളും കുട്ടികളുടെ കലാവിരുന്നും സ്കൂൾ അധികൃതർ സംഘടിപ്പിച്ചിരുന്നു. ആഘോഷത്തോടനുബന്ധിച്ചു സ്കൂൾ കോമ്പൗണ്ടിൽ പുൽക്കൂടൊരുക്കി. ഒപ്പം മധുരവിതരണവും നടന്നു. സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, പ്രഥമാദ്ധ്യാപിക അനിത, സീനിയർ അസിസ്റ്റന്റ് പുഷ്പ, സ്റ്റാഫ് സെക്രട്ടറി സൂസി, അദ്ധ്യാപകരായ ശ്രീകല, നജീന, ജൂലി മോറീസ്, രേഖ, ലിജിത, നജിയ, റീന, ബനീറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.