കൊല്ലം: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ അരുവിപ്പുറത്തുള്ള കുപ്പിവെള്ള പ്ളാന്റ് കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷനെ ഏൽപ്പിക്കാനുള്ള മാനേജ്മെന്റ് നീക്കം ഉപേക്ഷിക്കുക, കൊല്ലം നഗരത്തിലെ സീവറേജ് ലൈൻ കമ്മിഷൻ ചെയ്യാനുള്ള തുടർനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോ. സെക്രട്ടറിമാരായ വി. ബിനീഷ് രക്തസാക്ഷി പ്രമേയവും എ. മുഹമ്മദ് റാഫി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഹരികുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. ഗോപകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി കെ.ആർ. രഞ്ജിത്ത് ( പ്രസിഡന്റ്), എൻ. ദേവരാജൻ, താരാദേവി, സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), കെ.ഹരികുമാർ (സെക്രട്ടറി), ഡി.മന്മഥൻ, മുഹമ്മദ്‌റാഫി, പി. ദിലീപ് കുമാർ (ജോ. സെക്രട്ടറിമാർ), വി.ബിനീഷ് (ട്രഷറർ) എന്നിവരെയും 25 അംഗ ജില്ലാ കമ്മിറ്റിയെയും 14 അംഗ സംസ്ഥാന കൗൺസിലിനെയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.