ngo
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ.കെ. അലി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെ ഐക്യ നിര കെട്ടിപ്പടുക്കുവാൻ എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ.കെ. അലി മുഹമ്മദ്‌ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ ജെ. സുനിൽജോസ് അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മിള, പരിമണം വിജയൻ, ബി. പ്രദീപ്‌ കുമാർ, എം. മധു,​ ബി. ശ്രീകുമാർ, പ്രദീപ്‌ വാര്യത്ത്, ബി. അനിൽ കുമാർ, ടി.ജി.എസ്. തരകൻ, സി. അനിൽ ബാബു, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല, ആർ. അനിൽകുമാർ, ജി. ബിജിമോൻ, ജോൺസൺ കുറുവേലിൽ, എസ്. സലിലകുമാരി, എം. സതീഷ് കുമാർ, ടി. ശ്രീകുമാർ, ബി.ടി. ശ്രീജിത്ത്‌, എസ്. രമേശ്‌ കുമാർ, ജെ. ശുഭ, ആർ. രഞ്ജു, ബി. ലുബിന എന്നിവർ സംസാരിച്ചു.