പരവൂർ: യോഗക്ഷേമസഭ ഭൂതക്കളം ഉപസഭയുടെ നേതൃത്വത്തിൽ അർദ്ധവാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. ജില്ലാ പ്രസിഡന്റ് മുഖത്തല നീലമന ഇല്ലത്ത് വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. മരങ്ങാട്ട് ഇല്ലത്ത് സന്തോഷ് നമ്പൂതിരി ഭദ്രദീപ പ്രകാശനം ചെയ്തു. പ്രകാശ് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.വി. വിനോദ് നമ്പൂതിരി, രാധാകൃഷ്ണൻ നമ്പൂതിരി, വനിതാ സഭ പ്രസിഡന്റ് ജയാമണി, കെ. നാരായണൻ നമ്പൂതിരി, എസ്. സുരേഷ് പോറ്റി , എസ്.ആർ. ജയകൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. എസ്. സുഭാഷ് നമ്പൂതിരി നന്ദി പറഞ്ഞു. തുടർന്ന് വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും കലാമത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു.