baricade
ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പൊലീസ് നിരത്തിയ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

കൊല്ലം: ദേശീയപൗരത്വ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്​റ്റാഫീസിന് മുന്നിലേക്ക് നടത്തിയ ജനമുന്നേ​റ്റ പ്രതിഷേധ സംഗമത്തിനിടെ സംഘർഷം. പൊലീസിന്റെ ബാരിക്കേഡ് തകർക്കാനും ചാടിക്കടക്കാനും ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധം കോൺഗ്രസ് വർക്കിംഗ് കമ്മി​റ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചത്.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഡോ. ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, ജി. പ്രതാപവർമ്മ തമ്പാൻ, എ. ഷാനവാസ് ഖാൻ, പുനലൂർ മധു, പ്രയാർ ഗോപാലകൃഷ്ണൻ, എഴുകോൺ നാരായണൻ, പ്രൊഫ. ഇ. മേരിദാസൻ, സി.ആർ. നജീബ്, മോഹൻശങ്കർ, നെടുങ്ങോലം രഘു, രമാരാജൻ, ശോഭ സുധീഷ്, ബിന്ദു ജയൻ, ബിജു ലൂക്കോസ്, ശിവാനന്ദൻ, പട്ടത്താനം സുരേഷ്, ബാബുജി പട്ടത്താനം, ഏരൂർ സുബാഷ്, സിസിലി സ്​റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ കോൺഗ്രസ് കമ്മി​റ്റി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, സൂരജ് രവി, പി. ജർമ്മിയാസ്, കൃഷ്ണൻകുട്ടി നായർ, കെ.ജി. രവി, ചി​റ്റുമൂല നാസർ, നടുക്കുന്നിൽ വിജയൻ, ചന്ദ്രബോസ്, വി.ടി. സിബി, ബാബു മാത്യു, ഇഞ്ചക്കാട് നന്ദകുമാർ, ചിതറ മുരളി, പള്ളിത്തോപ്പിൽ ഷിബു, ശ്രീലാൽ, എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, ജി. ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, മുനമ്പത്ത് വഹാബ്, കെ.കെ. സുനിൽകുമാർ, കൃഷ്ണവേണി ശർമ, വൈ. ഷാജഹാൻ, ലീലാകൃഷ്ണൻ, രവി മൈനാഗപ്പള്ളി, ജെയിൻ ആൻസിൽ ഫ്രാൻസിസ്, സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാൽ, കായിക്കര നവാബ്, അൻസർ അസീസ്, പി.കെ. രവി, പി. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.