എഴുകോൺ: ഹരിത കേരള മിഷന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം നെടുവത്തൂർ പാറേമുക്ക് ജംഗ്ഷനിൽ പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ എന്നിവരുടെ നേതൃത്വത്തിൽ പാറേമുക്ക് അരീക്കൽ തോട് വൃത്തിയാക്കി. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീബ സുരേഷ്, നെടുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. അനിൽകുമാർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽ. ബാലഗോപാൽ, കെ. സുമ, വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.വിജയൻ പിള്ള, എം.ബി. ഭാവന, എം.സി. രമണി, ബ്ലോക്ക് അംഗങ്ങളായ ചിത്രവത്സല, ഏലിക്കുട്ടി, സി.ഡി.എസ് ചെയർമാൻ ജി. സന്ധ്യ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. കൃഷ്ണൻ കുട്ടി, ബി. ഗോപകുമാർ, ശിവരാമൻ, ആർ. രാജശേഖരൻ പിള്ള, എൻ. ഗോപാലകൃഷ്ണ പിള്ള, എസ്. അജയരാജ്, ജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശ്രീകല സ്വാഗതവും സി. സജീവ് നന്ദിയും പറഞ്ഞു.