thodiyoor-photo
ഷീലാ ജഗധരൻ രചിച്ച 'വർഷ മേഘങ്ങൾ പെയ്തൊഴിയുമ്പോൾ ' എന്ന കവിതാ സമാഹാരം ആർ.രാമചന്ദ്രൻ എം എൽ എ വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ബീനാ സജീവിന് നൽകി പ്രകാശനം ചെയ്യുന്നു

തൊടിയൂർ: സാമൂഹ്യ പ്രവർത്തകയും കവയത്രിയുമായ ഷീലാ ജഗധരന്റ മൂന്നാമത്തെ കവിതാ സമാഹാരമായ 'വർഷമേഘങ്ങൾ പെയ്തൊഴിയുമ്പോൾ ' പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എയിൽ നിന്ന് വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ബീനാസജീവ് പുസ്തകം ഏറ്റുവാങ്ങി . ടി.എൻ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ . സി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡി. സുരേഷ് കുമാർ പുസ്തകം പരിചയപ്പെടുത്തി. ആർ.കെ. ദീപ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, വി.പി. ജയപ്രകാശ് മേനോൻ ,തൊടിയൂർ വസന്തകുമാരി, അനിൽ ആർ. പാലവിള, എ. സുരേഷ് കുമാർ,
എ. അയ്യപ്പൻ നായർ, എൻ. ജഗന്നാഥൻ, സുവർണ കുമാർ, കെ.പി. സജിനാഥ്, സോമകുമാർ, എം. പ്രകാശ് എന്നിവർ സംസാരിച്ചു. ഷീലാ ജഗധരൻ മറുപടി പറഞ്ഞു. വി. വിജയകുമാർ സ്വാഗതവും കെ. സാജൻ നന്ദിയും പറഞ്ഞു.