paravurschool
പരവൂർ എസ്.എൻ.വി.ജി എച്ച്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ എസ്.എൻ.വി.ജി എച്ച്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ, പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, എസ്.പി.സി പ്രസിഡന്റ് കെ. ശശിധരൻനായർ, ചന്ദ്രൻകുട്ടി, സിവിൽ പൊലീസ് ഓഫീസർ ശ്രീലത, സി.പി.ഒ കെ.കെ. ബീന, എ.സി.പി.ഒ എസ്.ഡി. സിനി എന്നിവർ പങ്കെടുത്തു.