കൊല്ലം: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയൽ സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ലാലു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉല്ലാസ് കുമാർ, ജസ്റ്റിൻ ജോൺ, ഉല്ലാസ് കോവൂർ, വിഷ്ണുമോഹൻ, കാട്ടൂർ കൃഷ്ണകുമാർ, പ്ലാക്കാട് ടിങ്കു, ബിനോ ഭാർഗവൻ, താജ് പോരൂക്കര, സുഭാഷ് എസ്. കല്ലട, സജീവ് ദാമോധരൻ, ഡേവിഡ് സേവ്യർ, വിനിൽകുമാർ, എസ്.വി. ശ്രീരാജ്, ഫെബി സ്റ്റാലിൻ, ഷാനവാസ്, സിയാദ് എന്നിവർ സം സാരിച്ചു.