kerala-pravase
കേരള പ്രവാസി സംഘം കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കേരള പ്രവാസി സംഘം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പൗരത്വബിൽ ചരിത്രവും രാഷ്ട്രീയവും' എന്ന വിഷയത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ പൊതുസമ്മേളനം നടന്നു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. യു. ഷമീർ, നിസാർ അമ്പലംകുന്ന്, എ. ഷാജി, കോർപ്പറേഷൻ കൗൺസിലർ സലിം, സജു, സവാദ് മടവൂരാൻ എന്നിവർ സംസാരിച്ചു.