പരവൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഇതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ റെയിൽവേ സ്റ്റേഷനിൽ കൊല്ലം - നാഗർകോവിൽ പാസഞ്ചർ ട്രെയിൻ തടഞ്ഞു. വൈകിട്ട് 4 മണിയോടെ മുദ്രാവാക്യം വിളികളുമായി ട്രെയിനിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീരശ്മി, മണ്ഡലം സെക്രട്ടറി നോബൽ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൽ. അരുൺ കലയ്‌ക്കോട്, എച്ച്. ഷാജി ദാസ്, കണ്ണനുണ്ണി, സുജിത്, ആദർശ്, കിഷോർ, ജി. സനൽ, അഭിജിത്, മാജിലാൽ, നന്ദു, അനന്ദു എന്നിവർ നേതൃത്വം നൽകി.