കരുനാഗപ്പള്ളി: തഴവ മുസ്ലിം ജമാഅത്തിന്റെയും മുസ്ലിം ഐക്യവേദിയുടെയും സംയുക്താഭ്യമുഖ്യത്തിൽ തഴവയിൽ ദേശീയ പൗരത്വ സംരക്ഷണറാലി സംഘടിപ്പിച്ചു. കുറ്റിപ്പുറം ഖിളിർ മസ്ജിദിന്റെ മുന്നിൽ നിന്നാരംഭിച്ച റാലി കുറ്റിപ്പുറം ടൗൺ അരമത്തുമഠം വഴി സമ്മേളന നഗരിയിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു തഴവ മുസ്ലിം ജമാഅത്ത് ചെയർമാൻ ഇടപ്പുര ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് കോയാമൗലവി, ഷെഫീഖ് ജൗഹരി, ഷെമീർ പുത്തൻതെരുവ്, ലത്തീഫ് ഇടക്കുളങ്ങര, മുഹമ്മദ്കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.