paravur
പരവൂർ നഗരസഭയിലെ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി പ്രകാരം പശുമൺ ഏലാ-ഒല്ലാൽ -മുണ്ടുംതലയ്ക്കൽ തോട് ചെയർമാൻ കെ.പി. കുറുപ്പിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു

പരവൂർ: നീർച്ചാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ഹരിതകേരള മിഷൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിക്ക് പരവൂർ നഗരസഭയിൽ തുടക്കമായി.
പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ പശുമൺ ഏലാ-ഒല്ലാൽ -മുണ്ടുംതലയ്ക്കൽ തോട് വൃത്തിയാക്കുകയും സമീപഭവനങ്ങളിൽ നിന്ന് തോട്ടിലേക്കുള്ള മലിനജല നിർഗമന കുഴലുകൾ അടക്കുകയും ചെയ്തു. കൃഷിഭവന് ചുറ്റുമുള്ള കാട് വെട്ടിതെളിച്ച് പ്ലാസ്റ്റിക്, കുപ്പി, മറ്റ് അജൈവമാലിന്യം എന്നിവ തരംതിരിച്ച് സംഭരണ കേന്ദ്രത്തിൽ എത്തിച്ചു.

പദ്ധതി നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശുചീകരണം നടന്ന തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മറ്റ് നീർച്ചാലുകളും തുടർ പദ്ധതികളിലുൾപ്പെടുത്തി ശുചീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചെയർപേഴ്സൺ ആർ. ഷീബ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പരവൂർ യു.ഐ.ടിയിലെയും ശിവരാജ് പിള്ള മെമ്മോറിയൽ ഐ.ടി.ഐയിലെയും വിദ്യാർത്ഥികൾ, പൊഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തകർ, ഹരിതം കേരള മിഷൻ കോ ഓർഡിനേറ്റർ, നഗരസഭാ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.സി. അശോക്, തുടങ്ങിവർ ശുചീകരണത്തിൽ പങ്കെടുത്തു.