 
ഓടനാവട്ടം: പരുത്തിയറ ചൂരക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് സ്വർണമാലകൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ പിടിയിൽ. ചേർത്തല കുത്തിയതോട് ഒടുക്കത്തറ വീട്ടിൽ നന്ദുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഉളിയക്കോവിലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച 75000 രൂപയോളം വിലയുള്ള സ്വർണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. പൂയപ്പള്ളി
സി.ഐ. വിനോദ് ചന്ദ്രൻ, എസ്.ഐ രാജേഷ് കുമാർ. ടി., ജി, എസ്.ഐ രാജൻ, എസ്.സി.പി.ഒ ഹരികുമാർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.