പുനലൂർ: രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തികത്തകർച്ച മറച്ച് വയ്ക്കാനാണ് കേന്ദ്ര സർക്കാർ പൗരത്വ ബിൽ നടപ്പാക്കിയതെന്ന് സി.പി.ഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കെ. കൃഷ്ണപിള്ള, കെ.എ. ജോർജ്ജ് ആശാൻ എന്നിവരുടെ നവീകരിച്ച സ്മാരക മന്ദിരമായ സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോബോയ് പേരേര അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, ജില്ലാ സെക്രട്ടറി മുല്ലക്കര രന്താകരൻ എം.എൽ.എ, അസി. സെക്രട്ടറി പി.എസ്. സുപാൽ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ എച്ച്. രാജീവൻ, എൽ.ഡി.എഫ് കൺവീനർ എൻ. അനിരുദ്ധൻ, മുൻ എം.എൽ.എ ഡോ. ആർ. ലതാദേവി , എം. സലീം, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് സ്വാഗതവും പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ നന്ദിയും പറഞ്ഞു.