കൊല്ലം: ഡിസംബർ 27, 28, 29 തീയതികളിൽ ചാത്തന്നൂരിൽ നടക്കുന്ന മലയാള ഐക്യവേദി 10-ം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാത്തന്നൂർ ഗവ. എൽ.പി.എസിൽ നടന്ന ഭാഷോത്സവം ജില്ലാതല മത്സരങ്ങൾ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷത വഹിച്ചു. ജി. രാജശേഖരൻ, മടന്തകോട് രാധാകൃഷ്ണൻ, അടുതല ജയപ്രകാശ്, പി. ഹുമാം റഷീദ്, പി. രമണിക്കുട്ടി, ആർ. ഷൈല തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് 28ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.