കൊല്ലം: ബി.എസ്.എൻ.എല്ലിനെ സംരക്ഷിക്കുക, പരിപോഷിക്കുക, സ്വകാര്യ ടെലികോം കമ്പനികളുടെ അമിത ചാർജ് വർദ്ധനവിന് കടിഞ്ഞാണിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെയും കൺസ്യൂമർ ഫെഡറേഷൻ ഒഫ് കേരളയുടെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് 1001 കത്തുകൾ അയച്ചു. കുപ്പിവെള്ളത്തിന് 13 രൂപയാക്കി വില ഉടനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 101 കത്തുകൾ മുഖ്യമന്ത്രിക്കും അയച്ചു.
ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരപരിപാടി അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കിളികൊല്ലൂർ തുളസി, ലൈക്ക് പി. ജോർജ്, തഴുത്തല ദാസ്, പിന്നാട്ട് ബാബു, കെ. ചന്ദ്രബോസ്, പി. ജയകുമാർ എന്നിവർ സംസാരിച്ചു.
ആർ. സുമിത്ര, ഏലിയാമ്മ, മയ്യനാട് സുനിൽ, കുണ്ടറ ഷാജഹാൻ, സുരേഷ് ബാബു, യു.കെ. അഹമ്മദ് കോയ, തേവള്ളി പുഷ്പൻ, ശർമാജി, ഡോ. ബാഹുലേയൻ, കടവൂർ ബാബു, ബോണിഫാസ്, രാജൻ കല്ലുപാലം, ഷാജഹാൻ, രാജു ഹെൻറി, മാന്ത്രികപുറം ശശിധരൻ, ഫൈസൽ, രാജാറാം എന്നിവർ നേതൃത്വം നൽകി.