അഞ്ചാലുംമൂട്: പ്രാക്കുളം ഗോലോക ആദ്ധ്യാത്മിക ധർമ്മസഭയുടെ ആഭിമുഖ്യത്തിൽ ഗോസ്തലക്കാവ് ദേവീക്ഷേത്രത്തിൽ നടത്തിവരുന്ന ജ്ഞാന യജ്ഞത്തിന്റെ ഭാഗമായുള്ള ഭാഗവത സപ്‌താഹത്തിന്റെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മയ്യനാട് അനീഷ് നമ്പൂതിരി നിർവഹിച്ചു. പ്രാക്കുളം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പ്രാക്കുളം ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ സ്വാമി ആത്മാനന്ദ മുഖ്യപ്രഭാഷണവും ധർമ്മസഭ സെക്രട്ടറി ആർ.പി. പണിക്കർ ആചാര്യവരണവും നടത്തി. എം. സുരേഷ്‌കുമാർ, ടി.എൽ. മോഹൻദാസ്, പ്രാക്കുളം പി. പ്രഭാകരൻ പിള്ള എന്നിവർ സംസാരിച്ചു. സപ്‌താഹ യജ്ഞം 27ന് സമാപിക്കും.