കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഒന്നാം തഴത്തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹരിത കേരള മിഷന്റെ പദ്ധതിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഒരു തോട് പുനരുദ്ധരിക്കുകയെന്നത്. 19, 20 ഡിവിഷനുകളിലൂടെ കടന്ന് പോകുന്ന തഴത്തോടിന്റെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ ചെമ്പകശ്ശേരികടവിൽ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, പനക്കുളങ്ങര സുരേഷ്, കൗൺസിലർമാരായ പ്രീതി രമേശ്, തമ്പാൻ, സാബു, മുനമ്പത്ത് ഗഫൂർ, ബി. ഉണ്ണിക്കൃഷ്ണൻ, സി. വിജയൻപിള്ള, എൻ.സി. ശ്രീകുമാർ, ഷംസുദ്ദീൻകുഞ്ഞ്, ബി. മോഹൻദാസ്, സീനത്ത്, പാർട്ടി നേതാക്കളായ ബി. സജീവൻ, പി. രമേശ്ബാബു, ആർ. രവി, പി. ഗോപി, കെ.ജി. അജിത്കുമാർ, ജെ. സോമൻ, പ്രദീപ് കുമാർ, സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.