കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷേർളി ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജി. രഘു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹാസിനി, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. രാജേഷ് ലാൽ , ജെ.ആർ.സി സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ.നായർ, ഐ.ആർ.സി.എസ് താലൂക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ പിള്ള, പ്രഥമാദ്ധ്യാപകൻ വി. പ്രകാശ്, എസ്.എം.സി ചെയർമാൻ ജിജീഷ് . ജെ.ആർ.സി സബ് ജില്ലാ ജോ. കൺവീനർ വിളയിൽ ഹരികുമാർ , കൗൺസിലർ ബീന എന്നിവർ പ്രസംഗിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്, പ്രഥമശുശ്രൂഷ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസനം, യോഗ, കലാ സന്ധ്യ, ക്യാമ്പ് ഫയർ എന്നിങ്ങനെ വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.