pho
പുനലൂരിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരന്റെ നേതൃത്വത്തിൽ പുനലൂർ എസ്.എൻ കോളേജിലെ എൻ..എസ്.എസ് വേളണ്ടിയർമാർ ദേശീയ പാതയിലൂടെ എത്തുന്ന വാഹനങ്ങൾക്ക് നിർദ്ദേശം കൊടുക്കാൻ നിൽക്കുന്നു

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ചെമ്മന്തൂർ ഹൈ സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ വ്യക്തിത്വ വികസനം, തൊഴിൽ പരിശീലന ക്ലാസുകൾ, വിദ്യാഭ്യാസ സെമിനാർ, ട്രാഫിക് ബോധവൽക്കരണം, മെഡിക്കൽ ക്യാമ്പ്, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടന്നുവരുകയാണ്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും റോഡു സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് വാഹനങ്ങൾ നിറുത്തിച്ച ശേഷം ട്രാഫിക് നിയമങ്ങൾ ഡ്രൈവർമാരെ പറഞ്ഞു മനസിലാക്കി. നാളെ ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ സംരക്ഷണം വ്യായാമത്തിലൂടെ എന്ന വിഷയത്തിൽ ഡോ. സന്തോഷ് ക്ലാസുകൾ നയിക്കും. വൈകിട്ട് 6ന് സ്നേഹവിരുന്ന്. ബുധനാഴ്ച ചേരുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് സമാജം സ്കൂൾ മാനേജർ എം. മഹേശൻ മുഖ്യാതിഥിയാകും. സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രദീപ്, നഗരസഭാ കൗൺസിലർമാരായ ബി. സുജാത, സാറാമ്മ, ലളിതമ്മ,സെനറ്റ് അംഗം രാഹുൽ രാധാകൃഷ്ണൻ, ഡോ. സന്തോഷ്, ഡോ. ആർ. രതീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ദിവ്യാ ജയൻ, ബി.എസ്. സിമി, എസ്. സുജിത്ത് കുമാർ തുടങ്ങിയവർ സംസാരിക്കും.