fire

കൊല്ലം: പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് പിൻഭാഗത്തുള്ള നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ മാലിന്യക്കൂനയ്ക്ക് തീപിടിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഹാർബറിംഗ് എൻജിനിയറിംഗ് പൈപ്പ് നിർമ്മാണ പ്രവൃത്തികൾക്കായി ഇവിടെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകളും കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. ആരെങ്കിലും മാലിന്യത്തിന് തീയിട്ടപ്പോൾ ആളിപ്പടർന്നതാകാമെന്നാണ് സംശയം. ചാമക്കട ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റെത്തി അരമണിക്കൂറെടുത്താണ് തീ കെടുത്തിയത്.