thodiyoor-photo
കല്ലേലിഭാഗം ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് കുഴിത്തുറ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ സ്ക്വൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥിനികൾ സംഭാവന ചെയ്ത വീൽ ചെയറും വാട്ടർ ബെഡും പാലിയേറ്റീവ് കെയർ താലൂക്ക് രക്ഷാധികാരി പി.ആർ. വസന്തൻ ഏറ്റു വാങ്ങുന്നു.

തൊടിയൂർ: കല്ലേലിഭാഗം ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലെ കിടപ്പു രോഗികൾക്കുവേണ്ടി കരുനാഗപ്പള്ളി കുഴിത്തുറ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ക്വൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥിനികൾ വീൽ ചെയറും വാട്ടർ ബെഡും സംഭാവന ചെയ്തു. പാലിയേറ്റീവ് കെയർ കരുനാഗപ്പള്ളി താലൂക്ക് രക്ഷാധികാരി പി.ആർ. വസന്തൻ ഏറ്റുവാങ്ങി. കോട്ടയിൽ രാജു, സുരേഷ് പനയ്ക്കൽ, ബിന്ദുടീച്ചർ തുടങ്ങിയവർ കല്ലേലിഭാഗം സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്ക്വൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ കിടപ്പു രോഗികളെ സന്ദർശിച്ചു.