rajasekharan
കോൺഗ്രസ് ഓച്ചിറ മണ്ഡലം വവ്വാക്കാവ് പതിനാലാം വാർഡ് ക്യാമ്പ് എക്സികൂട്ടീവ് കെ.പി.സി.സി നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ച നരേന്ദ്ര മോദിക്ക് കൂടുതൽ കാലം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ പറഞ്ഞു. ഓച്ചിറ മണ്ഡലത്തിലെ വവ്വാക്കാവ് പതിനാലാം വാർഡിലെ ക്യാമ്പ് എക്സികൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം ഇനി ഇന്ത്യൻ ജനതയുടെ മുന്നിൽ വിലപ്പോകില്ലെന്നും അതിന്റെ തെളിവാണ് രാജ്യവ്യാപകമായ ജനകീയ പ്രക്ഷോഭമെന്നും അദ്ദേഹം വ്യക്തമാക്കി. വാർഡ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് ക്ലാസ് നയിച്ചു. കെ.കെ. സുനിൽകുമാർ, അൻസാർ എ. മലബാർ, ശശികുമാർ, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, മെഹർഖാൻ ചേന്നല്ലൂർ , സതീഷ് പള്ളേമ്പിൽ, ബി. സെവന്തി കുമാരി, അഡ്വ. നിസാം, ശോഭകുമാർ, ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.