പുനലൂർ: കഴുതുരുട്ടി-അച്ചൻകോവിൽ പാത നവീകരണത്തിന് 50 ലക്ഷം രൂപ കൂടി അനുവദിച്ച് റോഡ് ഗതാഗത യോഗ്യമാക്കി മാറ്റുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. വനം വകുപ്പിൽ നിന്നനുവദിച്ച 3.25 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ആര്യങ്കാവ്-റോസ്മല വനപാതയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാബീവി, പഞ്ചായത്ത് വൈസ് പ്രസിഡൻന്റ് ഗീത ഓമനക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ വരദാ പ്രസന്ന, സണ്ണി ജോസഫ്, വിജയമ്മ ലക്ഷ്മണൻ, സാബു എബ്രഹാം, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദ് തുടങ്ങിയവർ സംസാരിച്ചു.