അഞ്ചൽ: രചന ഗ്രാനൈറ്റ്സ് എം.ഡിയും എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പറുമായ കെ. യശോധരനെ അഞ്ചൽ സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജീവകാരുണ്യ രംഗത്തും വ്യവസായ മേഖലയിലുമുള്ള മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് ആദരിച്ചത്. യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും പത്തനംതിട്ട അഡി.ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ് നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീർ, സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, ബിജു അഞ്ചൽ, അഞ്ചൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എസ്. ശിവപ്രസാദ്, പ്രസ് ക്ലബ്ബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, ശശിധരൻ, ചന്ദ്രൻ, ബിനു തുടങ്ങിയവർ സംബന്ധിച്ചു.