sndp-union
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ ശിവഗിരി തീർത്ഥാടന മാസം ആചരിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ശാഖാ യോഗങ്ങളുടെ സംയുക്ത സമ്മേളനത്തിൽ ചേർത്തല വിശ്വകാജി മഠത്തിലെ സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തുന്നു

കുന്നത്തൂർ:എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന മാസം ആചരിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ശാഖാ യോഗങ്ങളുടെ സംയുക്ത സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല വിശ്വകാജി മഠത്തിലെ സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. ബേബികുമാർ,ശ്രീലയം ശ്രീനിവാസൻ,​ യൂണിയൻ കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു, പ്രേം ഷാജി കുന്നത്തൂർ, അഖിൽ സിദ്ധാർത്ഥ എന്നിവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് നന്ദി പറഞ്ഞു.