hope
ഹോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർവഹിക്കുന്നു

കൊട്ടാരക്കര: കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹോപ്പ് (ഹെൽപ്പിംഗ് അതേഴ്സ് ടു പ്രമോട്ട് എഡ്യൂക്കേഷൻ) എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർവഹിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പദ്ധതി അഡീഷണൽ നോഡൽ ഓഫീസർ എസ്.ഐ എസ്. സലീം, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൊല്ലം റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.