പാരിപ്പള്ളി: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാല കലോത്സവം സമാപനത്തോട് അടുക്കുമ്പോൾ 128 പോയിന്റുകൾ നേടി ആതിഥേയരായ കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ലീഡ് ചെയ്യുന്നു. 127 പോയിന്റുകൾ നേടി ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 67 പോയിന്റുകൾ നേടിയ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് മൂന്നാം സ്ഥാനത്തും തുടരുന്നു.
നാടോടി നൃത്തം(ആൺകുട്ടികൾ)ഹിന്ദി പ്രസംഗം,പെർക്യൂഷൻ(വെസ്റ്റേൺ),ഗസൽ(ആൺ കുട്ടികൾ) എന്നീ മത്സരങ്ങളിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ് ഒന്നാമതെത്തി.
മേളയുടെ സമാപന സമ്മേളനം നാളെ വൈകിട്ട് അഞ്ചിന് ജി.എസ്.ജയലാൽ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവകലാശാല പ്രൊ-വൈസ് ചാൻസലർ ഡോ.എ.നളിനാക്ഷൻ, സ്വാഗതസംഘം ചെയർമാൻ കെ.സേതുമാധവൻ, ജനറൽ കൺവീനർ ആദർശ്.എം.സജി,
ഗവൺമെന്റ് മെഡിക്കൽ കോളേജ് കൊല്ലം പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ.സാവിത്രി കൃഷ്ണൻ, സൂപ്രണ്ട് ഡോ.ഹബീബ് നസീം, ആർ.എം.ഒ. ഡോ.ഷിറിൽ അഷറഫ്, പി.ആർ.ഒ അരുൺ കൃഷ്ണൻ, എച്ച്.ഡി.എസ്. മെമ്പർ രഘുനാഥൻ, ജില്ലാ പഞ്ചായത്തംഗം വി.ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.സുന്ദരേശൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ എം.ഹരികൃഷ്ണൻ,പ്രോഗ്രാം കമ്മറ്റി കൺവീനർ നീരജ് സത്യൻ,പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ അമൽ, മുഹമ്മദ് നസ്മൽ,യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വി.സിദ്ധിക്ക്, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ഷഹൻഷാ പരീദ് എന്നിവർ പങ്കെടുക്കും.