കൊല്ലം: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
ജില്ലാ പ്രസിഡന്റ് ബിന്ദുജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, ലൈലാകുമാരി, കൃഷ്ണവേണി ശർമ്മ, നേതാക്കളായ പ്രഭ അനിൽ, പൊന്നമ്മ മഹേശ്വരൻ, തങ്കമണി ചിതറ, സുനിത നിസാർ തുടങ്ങിയവർ പ്രസംഗിച്ചു. ജലജകുമാരി, ശ്യാമളസുഗതൻ, മാരിയത്ത് ടീച്ചർ, റഹുമത്ത് ദിലീപ്, സുഭഗ, സുവർണകുമാരി, സജ്മ ഷാനവാസ്, ലോല, അന്നമ്മചാക്കോ, സുശീല, ഗീത ജോർജ്, സെവന്തികുമാരി, ബേബിസലീന, ജാസ്മിൻ, ഗീതശിവൻ, ഗീത സുകുമാരൻ, രശ്മി, ഉദയ തുളസീധരൻ, സുവർണ, ബ്രിജിത് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.