30 മുതൽ 60 ശതമാനം വരെ വിലക്കുറവ്
കൊല്ലം: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 60 ശതമാനം വരെ വിലക്കുറവ്.
ഈ മാസം 21ന് ആരംഭിച്ച വിലക്കിഴിവ് ജനുവരി ഒന്നുവരെ ഉണ്ടാകും. ജില്ലയിൽ കളക്ടറേറ്റ്, തെക്കുംഭാഗം, ഭരണിക്കാവ്, ചക്കുവള്ളി, പുത്തൂർ, കല്ലട, കൊട്ടാരക്കര, ഇളമ്പള്ളൂർ, പുനക്കന്നൂർ, ഡീസന്റ് ജംഗ്ഷൻ, ചെറുമൂട്, വാളകം, ആയൂർ, കടയ്ക്കൽ, ചിതറ, അഞ്ചൽ, കുളത്തൂപ്പുഴ, കരവാളൂർ, പുനലൂർ, അലിമുക്ക്, തലവൂർ, കുന്നിക്കോട്, പത്തനാപുരം, കാര്യറ, അമ്പലംക്കുന്ന് എന്നിവിടങ്ങളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾക്ക് പുറമേ കരുനാഗപ്പള്ളി, ഇരവിപുരം, ചാത്തന്നൂർ എന്നിവിടങ്ങളിലെ തീരദേശ മേഖലകളിൽ സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളിലും സബ്സിഡി ലഭിക്കും.
ഒരു ദിവസം
150 പേർ
ഒരു ദിവസം 150 പേർക്കാകും സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുക. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വിതരണം.
ഇനം അളവ് സബ്സിഡി വില
ജയ അരി 5 കിലോ 25
കുത്തരി 5 കിലോ 24
പച്ചരി 2 കിലോ 23
പഞ്ചസാര 1 കിലോ 22
ചെറുപയർ 500 ഗ്രാം 74
വൻകടല 500 ഗ്രാം 43
ഉഴുന്ന് 500 ഗ്രാം 66
വൻപയർ 500 ഗ്രാം 45
തുവരപ്പരിപ്പ് 500 ഗ്രാം 65
മുളക് 500 ഗ്രാം 75
മല്ലി 500 ഗ്രാം 82
വെളിച്ചെണ്ണ 1 ലിറ്റർ 92