ഓച്ചിറ: ഇന്ത്യ കണ്ട മികച്ച രാഷ്ട്രീയ നയതന്ത്രജ്ഞനും ഭരണാധികാരികാരിയുമായിരുന്നു കെ. കരുണാകരനെന്ന് കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അഭിപ്രായപ്പെട്ടു. ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, അൻസർ എ. മലബാർ, കെ. ശോഭകുമാർ, കെ. മോഹനൻ, എച്ച്.എസ്. ജയ്‌ഹരി, കെ.വി. വിഷ്ണുദേവ്, കെ.എം.കെ. സത്താർ, ബേബി വേണുഗോപാൽ, എസ്. സലിംകുമാർ, കയ്യാലത്തറ ഹരിദാസ്, കെ.ബി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു,