orkas
ഓച്ചിറ രാഘവൻപിള്ള കഥകളി ആസ്വാദക സമിതിയുടെ (ഓർകാസ്) വാർഷികവും പുരസ്കാര സമർപ്പണവും സിനിമാ താരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ രാഘവൻപിള്ള കഥകളി ആസ്വാദക സമിതിയുടെ (ഓർകാസ്) വാർഷികവും പുരസ്കാര സമർപ്പണവും സിനിമാ താരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ടി.ഡി. നമ്പൂതിരി ഹാളിൽ (വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രം) നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് കെ.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകൻ എം.ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തി.

കഥകളിയിൽ സമഗ്ര സംഭാവനയ്ക്കുള്ള തോട്ടം ദിവാകരൻ നമ്പൂതിരി പുരസ്കാരം ചെണ്ട കലാകാരൻ കണ്ടല്ലൂർ സദാശിവനും ക്ഷേത്ര കലകളിലെ മികവിനുള്ള ദേവനാദം പുരസ്കാരം കഥകളി സംഗീതജ്ഞനായ കോട്ടയ്ക്കൽ മധുവിനും മികച്ച യുവ കലാകാരനുള്ള കുവലയ പുരസ്കാരം കഥകളി വേഷക്കാരനായ കലാമണ്ഡലം ചമ്പക്കര വിജയകുമാറിനും സമ്മാനിച്ചു. ഡോ. കണ്ണൻ കന്നേറ്റിയേയും കുരുമ്പോലിൽ ശ്രീകുമാറിനേയും ചടങ്ങിൽ ആദരിച്ചു. പ്രൊഫ. കൈപ്പുഴ നീലകണ്ഠൻ നമ്പൂതിരി, സി.ആർ. പ്രഭ, ഡോ. എം.എൻ. ഗിരിജ, ജി. സോമസുന്ദരം തുടങ്ങിയവർ പ്രസംഗിച്ചു.