ചവറ: പൗരത്വ നിയമത്തിനെതിരെ യു.ഡി.എഫ് പന്മന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കുറ്റിവട്ടത്ത് നിന്ന് ആരംഭിച്ച പ്രകടനം ഇടപ്പള്ളിക്കോട്ടയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, പി. ജർമ്മിയാസ്, സന്തോഷ് തുപ്പാശ്ശേരി, ശാലിനി, എം.എ. കബീർ, സി.പി. സുധീഷ് കുമാർ, പൊന്മന നിശാന്ത്, പന്മന ബാലകൃഷ്ണൻ, താജ് പോരൂക്കര, അനിൽകുമാർ, ബേബി സലീന, സലാഹുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.