ചവറ: കൊല്ലം ജില്ലാ ബോഡി ബിൾഡിംഗ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കൊല്ലമായി അരുൺ മോഹനെയും മിസ് കൊല്ലമായി സാന്ദ്രാ ബ്രിട്ടോ വിൻസന്റിനെയും തിരഞ്ഞെടുത്തു.
ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 350 മത്സരാർത്ഥികൾ പങ്കെടുത്തു. മൂന്ന് മുതൽ പത്ത് വയസുവരെയുള്ള കുട്ടികളുടെ ഫാഷൻ ഷോ, ലേഡീസ് ഫിറ്റ്നസ് എന്നിവയായിരുന്നു ഇത്തവണത്തെ പ്രത്യേകതകൾ.
ശങ്കരമംഗലം ടെർക്ക് ഗ്രൗണ്ടിൽ മത്സരത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം ചവറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സബ് ജൂനിയർ വിഭാഗത്തിൽ സിനോജും, ജൂനിയർ വിഭാഗത്തിൽ സിദ്ധാർത്ഥ് ജയനും മാസ്റ്റേഴ്സ് വിഭാഗത്തിൽ സുരേഷ് കുമാറും ജേതാക്കളായി. നൂറ്റി മുപ്പത് പോയിന്റ് നേടി ചക്കുവള്ളി ടാർസൺ ജിംനേഷ്യം ഓവറോൾ കരസ്ഥമാക്കി. സീനിയർ വിഭാഗം വിജയിക്ക് അൻപതിനായിരം രൂപയും, ജൂനിയർ വിഭാഗത്തിന് ഇരുപതിനായിരം രൂപയും, സബ് ജൂനിയർ വിഭാഗത്തിന് പതിനായിരം രൂപയും കൂടാതെ ഓരോ വിഭാഗത്തിനും സ്വർണ നാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജയകുമാർ, സെക്രട്ടറി സനോബർ, ട്രഷറർ ജസ്റ്റിൻ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.