കൊല്ലം: ആധുനിക യുഗത്തിൽ നല്ല സൗഹൃദങ്ങൾ ഉണ്ടാകാത്തതും സ്വന്തം മനസിനെ ചിട്ടപ്പെടുത്തി പാകപ്പെടുത്താൻ കഴിയാതെ വരുന്നതും മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നതിലുള്ള പ്രധാന കാരണങ്ങളാണെന്ന് ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ജസ്റ്റിൻ ജി. പടമാടൻ പറഞ്ഞു. കൊല്ലം റോയൽ ക്ലബിന്റെയും എസ്.എൻ.ഡി.പി യോഗം തെക്കേവിള ശാഖയുടെയും ആഭിമുഖ്യത്തിൽ 'ആധുനിക യുഗത്തിൽ മാനസിക സംഘർഷം എങ്ങനെ ലഘൂകരിക്കാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പഠനക്ളാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് പഠനക്ളാസ് ഉദ്ഘാടനം ചെയ്തു. റോയൽ ക്ളബ് പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാൽ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് രക്ഷാധികാരി സി. വേണുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ ബി. അനൂപ് കുമാർ, വി. മധുലാൽ, എൽ. മനോജ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി അജയ് ശിവരാജൻ സ്വാഗതവും ട്രഷറർ എസ്. ഷിയാസ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പ്രസംഗങ്ങൾ നടന്നു. ക്ലാസിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.