കൊട്ടിയം: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണം നടന്നു. കണ്ണനല്ലൂർ ജംഗ്ഷനിൽ ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. മുഖത്തല സുഗതൻ അദ്ധ്യക്ഷത വഹിച്ചു.
എ.എൽ. നിസാമുദ്ദീൻ, മുഖത്തല ഗോപിനാഥൻ, കണ്ണനല്ലൂർ സമദ്, പി. ശുചീന്ദ്രൻ, ദമീൻ മുട്ടക്കാവ്, ഷെരീഫ്, എസ്. സുദേവൻ, സുൽഫീക്കർ, സിദ്ധീഖ് ചെറുകുളം, ജിൻസി ഇബ്രാഹിംകുട്ടി , ഫസലുദ്ദീൻ, അൻസാർ മഞ്ഞക്കര തുടങ്ങിയവർ സംസാരിച്ചു.