കൊട്ടാരക്കര: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിലായി. പോരേടം സ്വദേശി നവാസിനെ(40) വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ പള്ളിക്കൽ പോരേടം ചരുവിള പുത്തൻ വീട്ടിൽ കിട്ടു എന്ന അരുൺ(29), ആനക്കുന്നം പറട്ടയിൽ വീട്ടിൽ രാജേഷ് (28) എന്നിവരാണ് പിടിയിലായത്. രാജേഷും നവാസും തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു പ്രതികൾ വാഹനം തടഞ്ഞുനിറുത്തിയ ശേഷം ആക്രമിച്ചത്. ചടയമംഗലം എസ്.ഐ സലിം, എ.എസ്.ഐ സെൻ, ഹോം ഗാഡ് മുരളി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒരു പ്രതിയെ കൂടി പിടിയിലാകാനുണ്ട്.