jaysree-50

വവ്വാക്കാവ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വവ്വാക്കാവ് ചങ്ങൻകുളങ്ങര പുളിക്കശ്ശേരിൽ സോമന്റെ ഭാര്യ ജയശ്രീയാണ് (50) മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകൽ 11.30ന് ദേശീയ പാതയിൽ മുക്കട ജംഗ്ഷന് സമീപത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിന് പിന്നിൽ കാറിടിക്കുകയായിരുന്നു. സ്ക്കൂട്ടറിന്റെ പിൻസീറ്റിൽ നിന്നും തെറിച്ചുവീണ വീട്ടമ്മയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാർ നിറുത്താതെപോയി. കായംകുളം പോലീസ് കേസെടുത്തു. മക്കൾ: അനൂജ, അനൂപ് മരുമക്കൾ - സുധീരൻ, ആര്യ