കൊല്ലം: വലയ സൂര്യഗ്രഹണ നിരീക്ഷണത്തിനായി പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂൾ വിദ്യാർത്ഥികൾ സൗരക്കണ്ണടകൾ നിർമ്മിച്ച് സമീപ പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിച്ച് വിതരണം ചെയ്തു.
സ്‌കൂളിലെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര ക്ലബുകളുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കണ്ണടകൾ നിർമ്മിച്ചത്. 26ന് നടക്കുന്ന സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്.
പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ, പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ, അദ്ധ്യാപകരായ ജെ. ബിജു, പി.എൽ. ജ്യോതി, ബി. നജു, സീനത്ത് ബീവി, എമിലിൻ ഡൊമിനിക്, സ്മിത, ലൗജ, സിനില, ദീപ, മിനി എന്നിവർ നേതൃത്വം നൽകി.