photo
കുണ്ടറ മേഖലാ കശുഅണ്ടി തൊഴിലാളി കൗൺസിൽ (എ.ഐ.ടി.യു.സി) വാർഷിക സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ടി. സുധാകരൻപിള്ള, മുളവന രാജേന്ദ്രൻ എന്നിവർ സമീപം

കുണ്ടറ: അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുണ്ടറ മേഖലാ കശുഅണ്ടി തൊഴിലാളി കൗൺസിൽ (എ.ഐ.ടി.യു.സി) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

മുളവന മരുതൂർ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ യൂണിയൻ അംഗത്തിന്റെ മകളെ അനുമോദിക്കുകയും രോഗികളായ അംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണം നടത്തുകയും ചെയ്തു.

യൂണിയൻ ജനറൽ സെക്രട്ടറി മുളവന രാജേന്ദ്രൻ, കേന്ദ്രകൗൺസിൽ ജനറൽ സെക്രട്ടറി ജി. ലാലു, സെക്രട്ടറി സി.ജി. ഗോപുകൃഷ്ണൻ, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ്, കുണ്ടറ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ബി. ശ്രീകുമാർ, കേരള മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സിന്ധു രാജേന്ദ്രൻ, സ്വാഗതസംഘം കൺവീനർ ആർ. മോഹനൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി. സുധാകരൻപിള്ള (പ്രസിഡന്റ്), എം. ഗോപാലകൃഷ്ണൻ, ബിന്ദു (വൈസ് പ്രസിഡന്റുമാർ), മുളവന രാജേന്ദ്രൻ (ജനറൽ സെക്രട്ടറി), എസ്. അനിൽകുമാർ, പ്രീത (സെക്രട്ടറിമാർ), ഗീത (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.