v

പത്തനാപുരം: താഴെവാതുക്കൽ അൽ നൂർ ഇസ്‌ലാമിക് സെന്ററിന്റെയും എസ്.വൈ.എസ് കേരള മുസ്ലീം ജമാഅത്ത് താഴെ വാതുക്കൽ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീലാനി അനുസ്മരണ പ്രാർഥനാ സംഗമം കെ.എം.ജെ പത്തനാപുരം സോൺ പ്രസിഡന്റ് നൗഷാദ് മുസലിയാർ ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ബാഖമി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

അൽ നൂർ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് എസ്. അബ്ദുൽ റഹ്മാൻ പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി വി.എസ്. ബൂസിരി യോഗത്തിൽ സ്വാഗതം പറഞ്ഞു.

അൽ നൂർ ഇസ്‌ലാമിക് സെന്റർ ചീഫ് ഇമാം മുഹമ്മദ് അൻസാരി അൽ ഫാളിലി ഉദ്ബോധന പ്രസംഗം നടത്തി. കെ.എം.ജെ യൂണിറ്റ് ഭാരവാഹികളായ

സൈനുദ്ദീൻ, നസീർ, യൂനിസ്, ഇസ്മായിൽ മുസലിയാർ, സുലൈമാൻ റാവുത്തർ നാസറുദ്ദീൻ മന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.