paravur-sajeeb
കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ : കേരള രാഷ്ട്രീയ ഭരണരംഗത്തെ അതികായ സ്ഥാനം എന്നും കെ. കരുണാകരന് മാത്രമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം പരവൂർ ജംഗ്‌ഷനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, പരവൂർ സജീബ്, പരവൂർ രമണൻ, പരവൂർ മോഹൻദാസ്, വി. പ്രകാശ്, അജിത്, തെക്കുംഭാഗം ഹാഷിം എന്നിവർ സംസാരിച്ചു.