കൊല്ലം: കേരകർഷക സംഘം ജില്ലാ സമ്മേളനം കൊട്ടാരക്കര ടൗൺ യു.പി.എസ് ഹാളിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച കരീപ്ര പഞ്ചായത്ത് അംഗം സി. വിജയകുമാറിന് കർഷ മിത്രം പുരസ്കാരം മന്ത്രി സമ്മാനിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര മുനിസിപ്പൽ വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, കൃഷി വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ രതീദേവി, ബി. കൃഷ്ണൻകുട്ടി നായർ, ജയന്തി ദേവി തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ കൃഷി വകുപ്പിലെ വിദഗ്ധർ ക്ലാസെടുത്തു.
പുതിയ ഭാരവാഹികളായി ആദിനാട് രവീന്ദ്രൻപിള്ള (പ്രസിഡന്റ്), ജയന്തിദേവി, കരീപ്ര വിജയകുമാർ, ടി. ചാക്കോ, അബ്ദുൾ റഹ്മാൻ ക്ലാപ്പന, ദിലീപൻ.കെ (വൈസ് പ്രസിഡന്റ്), പി. സിംലാസനൻ (സെക്രട്ടറി), ദേവദാസ് കല്ലുവാതുക്കൽ, രാജൻ വർഗീസ് മരുതമൺപള്ളി (ജോയിന്റ് സെക്രട്ടറി), ബി. കൃഷ്ണൻകുട്ടി നായർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
കേരശ്രീ വനിതാവേദി ഭാരവാഹികളായി കെ. ജഗദമ്മ (രക്ഷാധികാരി), ശോഭനകുമാരി (പ്രസിഡന്റ്), ജയന്തിദേവി (വൈസ് പ്രസിഡന്റ്), ജി. അമൃതവല്ലി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.