photo
കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ കെ.കരുണാകരൻ അനുസ്മണ യോഗം യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരളം കണ്ട മികച്ച ഭരണാധികാരിയും രാജ്യസ്‌നേഹിയുമായിരുന്നു ലീഡർ കെ. കരുണാകരനെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. ലീഡർ കെ. കരുണാകരന്റെ 9-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, എം. അൻസാർ, ആർ. ശശിധരൻപിള്ള, ബാബു അമ്മവീട്, സോമൻപിള്ള, കളീക്കൽ മുരളി, കല്ലേലിഭാഗം ബാബു, എസ്. സദാശിവൻ, മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, സുഭാഷ്‌ബോസ്, കുന്നേൽ രാജേന്ദ്രൻ, ടി.പി. സലിംകുമാർ, ജയദേവൻ, വി.കെ. രാജേന്ദ്രൻ, കെ.ആർ. സന്തോഷ്ബാബു, നദീറ, തൊടിയൂർ കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.