പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിറവന്തൂർ കിഴക്ക് 462-ാം നമ്പർ ശാഖയിലെ ആനകുളം മേഖല കേന്ദ്രീകരിച്ച് അഞ്ചാമത്തെ കുടുംബയോഗം രൂപീകരിച്ചു.
ആനകുളം ദേവദാരുവിൽ ആർ.രതീഷിന്റെ വസതിയിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ കുടുംബയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ. ബൈഷി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്രസമിതി അംഗം ശശികല ശിവാനന്ദൻ സംസാരിച്ചു. ശാഖാ സെക്രട്ടറി സി.ആർ. രജികുമാർ സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം കൺവീനർ ടി. ബിജി നന്ദിയും പറഞ്ഞു. പി.വി.രാമചന്ദ്രൻ(ചെയർമാൻ), രമ്യ, ഷാബുരാജ്, ലതാകുമാരി, വിജയമണി, അനിരുദ്ധൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.